ഭാര്യ വ്യാജരേഖ ചമച്ചെന്ന ആരോപണവുമായി പ്രവാസി

  • 09/05/2024


കുവൈത്ത് സിറ്റി: തൻ്റെ മുൻ ഭാര്യയും മെഡിക്കൽ സെൻ്ററും ചേർന്ന് 36 ഇൻവോയ്‌സുകൾ വ്യാജമായി നിർമ്മിച്ചതായി പ്രവാസിയുടെ ആരോപണം. മകന്റെ സൈക്കോളജിക്കൽ സെഷനുകൾക്കായി താൻ ധാരാളം ചെലവഴിച്ചതായി മുൻ ഭാര്യ തങ്ങളുടെ കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ഇപ്പോൾ പ്രവാസി പറയുന്നത്. വ്യാജ ഇൻവോയ്‌സുകൾ നേടുന്നതിന് മുൻ ഭാര്യ ഒരു മെഡിക്കൽ സെൻ്ററുമായി ഒത്തുകളിച്ചെന്നും പ്രവാസി ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇരുവിഭാഗത്തെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News