ഐഎസിൽ ചേർന്ന കുവൈറ്റ് വിദ്യാർത്ഥിക്ക് അഞ്ച് വർഷം തടവ്

  • 10/05/2024


കുവൈത്ത് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ഐഎസ്ഐഎസ്) ചേരുകയും മുബാറക് അൽ കബീറിലെ ഹുസൈനിയയിൽ ബോംബെറിയാൻ ശ്രമിക്കുകയും ചെയ്തതിന് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ചു. ജഡ്ജി ഫഹദ് അൽ അവാദിയുടെ നേതൃത്വത്തിലുള്ള ജുവനൈൽ കോടതി അഞ്ച് വർഷം തടവിനാണ് പ്രതിയെ ശിക്ഷിച്ചിട്ടുള്ളത്. രാജ്യതാൽപ്പര്യങ്ങളെ ഹനിച്ചെന്നുള്ള കുറ്റകൃത്യത്തിൽ നിന്ന് കുട്ടിയെ വെറുതെ വിട്ടിട്ടുമുണ്ട്.

തൻ്റെ പദ്ധതി നടപ്പിലാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തൻ്റെ കൈവശം സ്ഫോടകവസ്തുക്കൾ ഇല്ലെന്നും വിദ്യാർത്ഥി കോടതിയിൽ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കൽ ഘട്ടത്തിലേക്ക് താൻ നീങ്ങിയില്ലെന്നായിരുന്നു പ്രധാന വാദം. 2023 ജനുവരി മുതൽ 2024 ഫെബ്രുവരി 20 വരെയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനിലെ ജുവനൈൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് പ്രതിക്കെതിരെ നേരത്തെ കുറ്റം ചുമത്തിയിരുന്നു. സംഘടനയിൽ ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും കുറ്റം ചുമത്തിയിരുന്നു.

Related News