ഏപ്രിലിൽ കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

  • 10/05/2024



കുവൈത്ത് സിറ്റി: കഴിഞ്ഞ ഏപ്രിലിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയ മൊത്തം യാത്രക്കാരുടെ എണ്ണം 1.1 മില്യൺ കവിഞ്ഞതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനവും വിമാനങ്ങളുടെ സഞ്ചാരത്തിൽ 13 ശതമാനവും എയർ കാർഗോ പ്രവർത്തനത്തിൽ 10 ശതമാനവും വർധനയുണ്ടായെന്ന് വ്യോമഗതാഗത വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു.

ഏപ്രിലിൽ രാജ്യത്തേക്ക് എത്തിയവരുടെ എണ്ണം 564,638 ആയി ഉയർന്നപ്പോൾ കുവൈത്തിൽ നിന്ന് വിമാനത്താവളം വഴി പുറപ്പെട്ടവരുടെ എണ്ണം 618,242 ആയി. കഴിഞ്ഞ വർഷം ഏപ്രിലിലെ 8,983 വിമാനങ്ങളെ അപേക്ഷിച്ച് കുവൈത്ത് വിമാനത്താവളം വഴി സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 10,113 ആയി. എയർ കാർഗോ 18.2 മില്യൺ കിലോഗ്രാം ആയി കണക്കാക്കപ്പെട്ടു. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള സ്ഥലങ്ങൾ.

Related News