അനധികൃത ഹജ്ജ് തീർത്ഥാടനത്തിന് കനത്ത പിഴയും നാടുകടത്തലും

  • 10/05/2024

 


കുവൈറ്റ് സിറ്റി : അനധികൃത ഹജ്ജ് തീർത്ഥാടനത്തിന് കുവൈറ്റ് കനത്ത പിഴയും നാടുകടത്തലും ചുമത്തും,  
അനധികൃതമായി കടത്തുന്നതിന് 6 മാസം തടവും പിഴയും നൽകേണ്ടിവരും. അതോടൊപ്പം സാധുതയുള്ള പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ഭാഗമായി ശരിയായ അനുമതിയില്ലാതെ നിയുക്ത പ്രദേശങ്ങളിൽ പിടിക്കപ്പെടുന്ന ആർക്കും, അവർ പൗരന്മാരോ താമസക്കാരോ സന്ദർശകരോ എന്നത് പരിഗണിക്കാതെ 10,000 റിയാൽ പിഴ ചുമത്തും. കൂടാതെ, ഈ നിയമം ലംഘിക്കുന്ന താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തും. 

നിയമപരമായി നിർദ്ദിഷ്ട കാലയളവിലേക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശന നിരോധനത്തിനും സാധ്യതയുണ്ട്. ഈ നടപടികൾ ജൂൺ 2 മുതൽ ജൂൺ 20 വരെ പ്രാബല്യത്തിൽ ഉണ്ടാകും. കുറ്റം ആവർത്തിക്കുന്നവർക്ക് 10,000 റിയാലിൻ്റെ ഇരട്ടി പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാ തീർത്ഥാടകർക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ ഹജ്ജ് ചട്ടങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാ വ്യക്തികളോടും അഭ്യർത്ഥിച്ചു.

Related News