മുബാറക് അൽ കബീറിൽ കർശന സുരക്ഷാ പരിശോധന ക്യാമ്പയിൻ

  • 10/05/2024


കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻ്റർവെൻഷൻ ടീം ഗവർണറേറ്റിൻ്റെ വിവിധ മേഖലകളിൽ കർശനമായ സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു. കാഴ്ച മറയ്ക്കുന്നതുമായി ബന്ധപ്പെട്ട 86 നിയചമലംഘനങ്ങളാണ് കണ്ടെത്തിയത്. ആവശ്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് സഹകരിക്കാൻ അധികൃതകർ എല്ലാവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റി ആവശ്യമായ നീക്കം ചെയ്യൽ നടപടികൾ കൈക്കൊള്ളുമെന്നും പിഴയും ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്യാമ്പയിൻ രണ്ട് മാസം നീളും.

Related News