ഖത്തറില്‍ നിന്ന് കുവൈത്തിന് 200 മെഗാവാട്ട് വൈദ്യുതി; ധാരണയായി

  • 11/05/2024


കുവൈത്ത് സിറ്റി: ഖത്തറില്‍ നിന്ന് ജൂൺ മാസത്തിൽ കുവൈത്തിന് 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന് അറിയിച്ചു. 300 മെഗാവാട്ടിന് ഒമാൻ സുൽത്താനേറ്റിൽ നിന്ന് സമാനമായ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇതോടെ ഗൾഫ് ഇന്‍റർകണക്ഷൻ നെറ്റ്‌വർക്കിൽ നിന്ന് കുവൈത്ത് ഇറക്കുമതി ചെയ്യുന്ന മൊത്തം ഊർജ്ജം 500 മെഗാവാട്ട് ശേഷിയിലേക്ക് എത്തിയിട്ടുണ്ട്. 

ജൂൺ മാസത്തിൽ കുവൈത്തിന് 200 മെഗാവാട്ട് ലഭിക്കുന്നതിനുള്ള ഖത്തറിന്‍റെ അനുമതി സംബന്ധിച്ച് ഗൾഫ് ഇന്‍റർകണക്ഷൻ അതോറിറ്റിയുടെ അനുമതി മന്ത്രാലയത്തിന് ലഭിച്ചു. ഇത് ഖത്തറി, കുവൈറ്റ് നെറ്റ്‌വർക്കുകളുടെ വ്യവസ്ഥകൾ അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുതുക്കാനും സാധിക്കും. സുൽത്താനേറ്റ് ഓഫ് ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് ഗൾഫ് ഇന്‍റർകണക്ഷൻ നെറ്റ്‌വർക്കിൽ നിന്ന് 500 മെഗാവാട്ട് ലഭിക്കുന്നതോടെ വേനൽക്കാലത്തെ വെല്ലുവിളികളെ തരണം ചെയ്യാൻ മന്ത്രാലയത്തിന് സാധിക്കും.

Related News