നിരോധിത ഗ്രൂപ്പിൽ ചേരാൻ ആഹ്വാനം ചെയ്ത കുവൈത്തി പൗരൻ പിടിയിൽ

  • 11/05/2024


കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പിൽ ചേരാൻ ആഹ്വാനം ചെയ്ത കുവൈത്തി പൗരനെ തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വിദേശ രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനം നടത്തി, കുവൈത്ത് സമൂഹത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. കുവൈത്ത് പൗരൻ നിരോധിത സംഘടനയുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സൗദി അറേബ്യയെയും ഷിയാ വിഭാഗത്തെയും അപമാനിക്കുകയും ചെയ്തുവെന്നാണ് കേസ് ഫയലില്‍ പറയുന്നത്. പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും അന്വേഷണ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുകയാണ്.

Related News