കുവൈത്തിൽ വൈദ്യുതി ബില്ലിൽ കൃത്രിമം കാണിക്കുന്ന സംഘത്തെ പിടികൂടി

  • 11/05/2024

 


കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്‍റെ കംപ്യൂട്ടർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറി ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷമുള്ള ബില്ലുകളുടെ മൂല്യത്തിൽ കൃത്രിമം നടത്തി ഏഴംഗ സംഘം. ഇവരെ കുറിച്ചുള്ള അന്വേഷണ ഫയൽ പബ്ലിക് ഫണ്ട് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കൊള്ളയടിച്ച സംസ്ഥാന ഫണ്ടുകൾ വീണ്ടെടുക്കുന്നതിന് ആ ബില്ലുകളുടെ മൂല്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഫയല്‍ പബ്ലിക് ഫണ്ട് പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫയലിൽ അന്വേഷണം പൂർത്തിയാക്കി, ഫയൽ സൈബർ ക്രൈം പ്രോസിക്യൂഷനിലേക്കും പിന്നീട് പബ്ലിക് ഫണ്ട് പ്രോസിക്യൂഷനിലേക്കും റഫർ ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിന് പുറത്ത് നിന്ന് ഈ സംവിധാനം ഹാക്ക് ചെയ്യാൻ കഴിയില്ല. കൃത്രിമവും നുഴഞ്ഞുകയറ്റവും നടന്നിട്ടുള്ളത് മന്ത്രാലയത്തിനുള്ളിലെ ഒരു ജീവനക്കാരൻ സഹായിച്ചത് കൊണ്ടാണെന്നാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Related News