ദേശീയ അസംബ്ലി പിരിച്ചുവിട്ട് കുവൈത്ത് അമീര്‍; ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ സസ്പെൻഡ് ചെയ്തു

  • 11/05/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി പിരിച്ചുവിട്ടു. ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ 4 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് അദ്ദേഹം സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. താങ്ങാനാകാത്ത ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും അഭിമുഖീകരിച്ചുവെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. വളരെ ദുഷ്‌കരമായ സമയങ്ങൾ നമ്മുടെ രാജ്യം സഹിച്ചു. മുൻ കാലഘട്ടത്തിൽ, ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും ഉണ്ടായി. രാജ്യത്തെ രാഷ്ട്രീയ അശാന്തിയെക്കുറിച്ച് മിണ്ടാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. മിക്ക സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷാ സ്ഥാപനങ്ങളിലും പോലും അഴിമതിയുടെ കറ പുരണ്ടുവെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

Related News