ഗൾഫ് പൗരനുമായി തർക്കവും പിന്നീട് മരണത്തിനിടയാക്കിയ അപകടവും; അപ്പീൽ കോടതി ശരിവെച്ചു

  • 12/05/2024


കുവൈത്ത് സിറ്റി: ഗൾഫ് പൗരനായ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കേസിൽ കുവൈത്തി പൗരന് വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. 20 വയസുള്ള ഒരു പൗരനെ 10 വർഷം കഠിന തടവിനും മറ്റ് നാല് പേരെ ആറ് മാസത്തെ തടവിനും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധിയാണ് അപ്പീൽ കോടതി ശരിവച്ചത്. 22 വയസുള്ള ഒരു ഗൾഫ് പൗരന്റെ മരണത്തിലേക്ക് നയിച്ച ഒരു തർക്കത്തിനും പിന്നീടുണ്ടായ അപകടവുമായും ബന്ധപ്പെട്ട കേസിലാണ് വിധി.

ഈ വർഷം ജനുവരിയിലാണ് സംഭവം നടക്കുന്നത്. വഴക്കിനെ തുടർന്ന് ഉണ്ടായ കത്തിക്കുത്തലിനെ കുറിച്ചും വാഹനാപകടത്തെ കുറിച്ചും ഓപ്പറേഷൻ യൂണിറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ അധികൃതർ എത്തിയപ്പോൾ പരിക്കേറ്റയാൾ മരണത്തിന് കീഴടങ്ങിയതായി കണ്ടെത്തി. പ്രതികളിലൊരാൾ പിടിയിലായപ്പോൾ താനും മരണപ്പെട്ട ​ഗൾഫ് പൗരനും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നതായി സമ്മതിക്കുകയായിരുന്നു.

Related News