സ്വകാര്യ സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതിന് ഇനി അധ്യാപക ലൈസൻസ് നിർബന്ധം

  • 13/05/2024


കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയായി അധ്യാപക ലൈസൻസ് നിർബന്ധമാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ഈ തീരുമാനം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമന നടപടിക്രമങ്ങളിലെ സുപ്രധാന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സ്പെഷ്യൽ ആൻഡ് സ്പെസിഫിക് എജ്യുക്കേഷൻ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ ലാഫി വ്യക്തമാക്കി.

പുതിയ അധ്യാപക നിയമനത്തിന് വർക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു പുതിയ മാനദണ്ഡമാണ് അവതരിപ്പിച്ചിട്ടുള്ളത്. അപേക്ഷകർക്ക് ഒരു തൊഴിലധിഷ്ഠിത യോഗ്യതാ ഡിപ്ലോമ ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കുന്നു. ഇത് സാധാരണയായി വിദ്യാഭ്യാസത്തിലെ പ്രൊഫഷണൽ ലൈസൻസ് എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച അംഗീകൃത അക്കാദമിക് അക്രഡിറ്റേഷൻ ബോഡികളിലൊന്നാണ് ഈ ഡിപ്ലോമ നൽകേണ്ടതെന്നും ഡോ. സുലൈമാൻ അൽ ലാഫി പറഞ്ഞു.

Related News