കാലാവസ്ഥയിൽ മാറ്റം : കെന സീസണിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് കുവൈത്ത്

  • 13/05/2024


കുവൈത്ത് സിറ്റി: കെന സീസണിൻ്റെ രണ്ടാം കാലഘട്ടം ഞായറാഴ്ച ആരംഭിച്ചതായി അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. പകൽ സമയത്തിന്റെ ദൈർഘ്യം പതിമൂന്നര മണിക്കൂറിലേക്ക് ഉയരുന്നതാണ് ഈ സീസണിലെ പ്രധാന പ്രത്യേകത. വടക്കൻ കാറ്റിൻ്റെ ചലനത്തിലെ വർധന കാരണം പൊടി ഉയരാനും സാധ്യതയുണ്ട്. പകലിൻ്റെ മധ്യത്തിൽ കടുത്ത ചൂടുള്ള കാലാവസ്ഥയായിരിക്കും. ഈ സീസണിന്റെ കാലയളവ് പതിമൂന്ന് ദിവസം നീണ്ടുനിൽക്കും. തുടർന്ന് അൽ ബത്തീൻ കാലഘട്ടത്തിലേക്ക് കടക്കും. മഴക്കാലത്തിൻ്റെ അവസാനവും താപനില ഉയരുന്നതിൻ്റെ തുടക്കവുമായാണ് കണക്കാക്കപ്പെടുന്നത്.

Related News