സാൽമിയ കമ്മ്യൂണിക്കേഷൻ ടവറിൽ മോഷണം; നിരവധി ഉപകരണങ്ങൾ നശിപ്പിച്ചു

  • 13/05/2024

 


കുവൈത്ത് സിറ്റി: സാൽമിയിലെ ഒരു കമ്മ്യൂണിക്കേഷൻ ടവറിലെ മോഷണക്കേസിൽ അന്വേഷണം ഊർജിതപ്പെടുത്തി അധികൃതർ. അജ്ഞാതരായ മോഷ്ടാക്കൾ അവശേഷിപ്പിച്ച ഏതെങ്കിലും സൂചനകൾ കണ്ടെത്താൻ കമ്മ്യൂണിക്കേഷൻ ടവറിലേക്ക് സാങ്കേതിക വിദഗ്ധരെ അയയ്‌ക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെൻ്റിന് നിർദ്ദേശം നൽകി. തൈമ പോലീസ് സ്റ്റേഷനിൽ മോഷണവും ടവറിന് നാശനഷ്ടം വരുത്തിയതുമായും ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മോഷ്ടിച്ച വസ്തുക്കൾക്ക് 3,500 ദിനാർ വിലമതിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ടവറിനുള്ളിലെ കുറ്റവാളികൾ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി. ടവറിനുള്ളിൽ പ്രവേശിക്കുന്നതിനായി മോഷ്ടാക്കൾ ലോക്ക് തകർത്തു. ട്രാൻസ്ഫോർമറിൻ്റെ വാതിൽ തുറന്ന് 14 പവർ ബാറ്ററികൾ, സോളാർ പാനൽ, സിഗ്നൽ ട്രാൻസ്മിഷനുള്ള 5 ജി റൂട്ടർ, സ്റ്റാറ്റിക് ചിപ്പ്, 2 ഇലക്ട്രിക്കൽ സ്വിച്ചുകൾ, 4 കോപ്പർ തുടങ്ങി വിവിധ സാധനങ്ങൾ മോഷ്ടിച്ചു. ആകെ 3,500 ദിനാർ വിലയുള്ള സാധനങ്ങളാണ് മോഷണം പോയത്.

Related News