കുവൈറ്റ് കസ്റ്റംസിൽ പരിശോധനക്കായി പുതിയ സംവിധാനം

  • 13/05/2024



കുവൈത്ത് സിറ്റി: പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പുതിയ ഉപകരണങ്ങള്‍ എത്തിച്ചു. കണ്ടെയ്നറുകളും ചരക്കുകളും പരിശോധിക്കുന്നതിനും കസ്റ്റംസ് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി കാഷിഫ് 6, കാഷിഫ് 7 എന്നിങ്ങനെ രണ്ട് സംവിധാനങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും സുഗമമാക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ മാറ്റങ്ങൾക്ക് അനുസൃതമായി ഏറ്റവും പുതിയ സുരക്ഷാ സംവിധാന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് ഈ നീക്കം. ഈ പുതിയ ഉപകരണങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകളില്‍ ഒന്നാണെന്നും, എല്ലാ തരത്തിലുള്ള കടത്തലുകളും കണ്ടെത്താനാകുമെന്നും  കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

Related News