ആശുപത്രികളിലെയും മെഡിക്കൽ സെൻ്ററുകളിലെയും പ്രവർത്തനസമയത്തിൽ മാറ്റം; സർക്കുലർ

  • 14/05/2024


കുവൈത്ത് സിറ്റി: ആശുപത്രികളിലെയും സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻ്ററുകളിലെയും ഔട്ട്പേഷ്യൻ്റ് ക്ലിനിക്കുകളിലെയും പ്രവർത്തനങ്ങൾ രാവിലെ ഏഴരയ്ക്ക് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ മുതൈരി, മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാർ, ആരോഗ്യ മേഖലകളിലെ ഡയറക്ടർമാർ, കേന്ദ്ര വകുപ്പുകൾ, മെഡിക്കൽ ബോഡി മേധാവികൾ എന്നിവരെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഔദ്യോഗിക ജോലി സമയം പുരുഷ ജീവനക്കാർക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 2 വരെയും സ്ത്രീ ജീവനക്കാർക്ക് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 1:45 വരെയും ആണ്. ജോലിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഷെഡ്യൂൾ ചെയ്ത 30 മിനിറ്റ് ഗ്രേസ് പിരീഡിൻ്റെ അവസാനം മുതലുള്ള സമയമാണ് കണക്കാക്കുക. ആരോഗ്യ സേവനങ്ങൾ ശരിയായി നൽകുന്നതിന്, മെഡിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ ഷെഡ്യൂൾ ചെയ്ത ഔദ്യോഗിക ജോലി സമയം പാലിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News