നാളെ ഉച്ചമുതൽ കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

  • 14/05/2024

 


കുവൈറ്റ് സിറ്റി : നാളെ ബുധൻ ഉച്ച മുതൽ വ്യാഴം വൈകുന്നേരം വരെ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം സജീവമായ വടക്കുകിഴക്കൻ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി ചൊവ്വാഴ്ച കുവൈറ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു, വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

Related News