ഹവല്ലിയിൽ സ്‌കൂൾ അഡ്മിനിസ്‌ട്രേഷനിൽ അജ്ഞാതന്റെ ആക്രമണം

  • 14/05/2024


കുവൈത്ത് സിറ്റി: ഹവല്ലി എജ്യുക്കേഷണൽ സോണിലെ ഒരു സ്‌കൂളിൽ സ്‌കൂൾ അഡ്മിനിസ്‌ട്രേഷനിൽ അജ്ഞാതന്റെ ആക്രമണം. സംഭവത്തെത്തുടർന്ന് കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് വി​ദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്കൂൾ ഭരണകൂടം ഉടനടി സ്വീകരിച്ചതായി മന്ത്രാലയ വക്താവ് അഹമ്മദ് അൽ വാഹിദ സ്ഥിരീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അക്രമിയെ അതിവേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അൽ വാഹിദ വ്യക്തമാക്കി. നിയമപരമായ നടപടികൾ ഉടനടി സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും അധികൃതർ ഉടൻ ഇടപെടലുകൾ നടത്തി. രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News