വേനൽക്കാല അവധിക്ക് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് 5.57 മില്യൺ യാത്രക്കാരെ

  • 14/05/2024


കുവൈത്ത് സിറ്റി: വേനൽക്കാല അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം 5,57 മില്യൺ ആണെന്ന് വ്യോമയാന സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള ഫദൂസ് അൽ റാജ്ഹി. ജൂൺ ആദ്യം മുതൽ അടുത്ത സെപ്റ്റംബർ പകുതി വരെയുള്ള കാലയളവിൽ രാജ്യത്തേക്ക് വരുന്നതും ഇവിടെ നിന്ന് പോകുന്നതുമായി 117,000 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

മലാക്ക, ട്രാബ്സൺ, സരജേവോ, ബോഡ്രം, നൈസ്, ഷാം എൽ ഷൈഖ്, വിയന്ന, സലാല, അൻ്റാലിയ, പോളണ്ടിലെ ക്രാക്കോവ് എന്നിങ്ങനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വേനൽക്കാലത്ത് സീസണൽ ഡെസ്റ്റിനേഷനുകൾ ഉണ്ട്. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവയാണ് കൂടുതൽ സർവീസ് നടത്താൻ പ്രതീക്ഷിക്കുന്ന മികച്ച 5 ലക്ഷ്യസ്ഥാനങ്ങൾ. വിമാനത്താവള അധികൃതർ ഏറ്റവും മികച്ച സേവനം നൽകാൻ തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News