ഐക്യരാഷ്ട്ര സഭയിൽ അംഗത്വം; 61-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്

  • 15/05/2024


കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയിൽ അം​ഗമായതിന്റെ 61-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്. അന്താരാഷ്ട്ര സംഘടനയുമായുള്ള ദശാബ്ദങ്ങൾ നീണ്ട ഫലപ്രദമായ ബന്ധത്തെ കൂടുതൽ ദൃഡമാക്കാനും വരും വർഷങ്ങളിൽ ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധത കുവൈത്ത് ഉറപ്പിക്കുകയും ചെയ്യുന്നു. കുവൈത്ത് ഐക്യരാഷ്ട്രസഭയിൽ ചേർന്ന് ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നത് ആഘോഷിക്കുമ്പോൾ വരും വർഷങ്ങളിൽ സഹകരണത്തിനുള്ള വിശാലമായ സാധ്യതകളിലേക്ക് ഈ ബന്ധം നയിക്കാനുള്ള താത്പര്യമാണ് രാജ്യത്തിനുള്ളതെന്ന് വിദേശകാര്യ മന്ത്രി അബ്‍ദുള്ള അൽ യഹ്യ പറഞ്ഞു. 

ഞായറാഴ്ച യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ സ്വീകരിക്കുന്ന വേളയിൽ യുഎന്നുമായുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം നിലനിർത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കുവൈത്തിൻ്റെ താൽപ്പര്യം അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വ്യക്തമാക്കിയിരുന്നു.

Related News