അക്കാദമിക് സർട്ടിഫിക്കേറ്റുകൾ സമർപ്പിക്കാതെ 37,000 ജീവനക്കാർ; കർശന നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

  • 15/05/2024


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ പോസ്റ്റ് സെക്കൻഡറി അക്കാദമിക് യോഗ്യതകളുടെ സൂക്ഷ്മ പരിശോധന തുടരുന്നു. നിശ്ചിത കാലയളവ് അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് സർട്ടിഫിക്കേറ്റ് വേഗത്തിൽ സമർപ്പിക്കാൻ മന്ത്രാലയം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ തങ്ങളുടെ അക്കാദമിക് യോഗ്യതയുടെ പകർപ്പ് ഇതുവരെ അപ്‌ലോഡ് ചെയ്യാത്ത 37,100 ജീവനക്കാരുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സെക്‌ടറിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മത്‌റൂഖ് അൽ മുതൈരി വെളിപ്പെടുത്തി.

സിവിൽ സർവീസ് കമ്മിഷൻ്റെ 2023116465 എന്ന കത്തിലെ അഭ്യർത്ഥന പ്രകാരമാണ് ഈ നടപടിക്രമം. അതേസമയം, 2023/2024 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറികളിൽ ഇലക്ട്രോണിക് ഇൻവെൻ്ററി നടപ്പാക്കുമെന്ന് ലൈബ്രറി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അഹമ്മദ് അൽ മജീദി പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

Related News