കൈറാനിൽ നിർമ്മാണ ജോലി ചെയ്യവേ ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം

  • 16/05/2024


കുവൈത്ത് സിറ്റി: നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ ​ഗ്ലാസ് പാളി വീണ് പ്രവാസിക്ക് ദാരുണാന്ത്യം. കൈറാൻ പ്രദേശത്താണ് സംഭവം. ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലെ നിർമ്മാണ ജോലികൾ ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവാസിയുടെ ഇരട്ട സഹോദരൻ ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും അലുമിനിയം ഇൻസ്റ്റാളേഷനിൽ സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു ഗ്ലാസ് പാളി തകർന്ന ദേഹത്തേക്ക് വീണ് പ്രവാസിക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related News