സ്വകാര്യ മേഖലയിൽ റിക്രൂട്ട്മെന്റ്; ഫീസ് അടക്കം ഭേദ​ഗതി ചെയ്ത തീരുമാനം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 21/05/2024


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ റിക്രൂട്ട് ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നതിനും വിസ ട്രാൻസ്ഫർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളിൽ ഭേദ​ഗതി വരുത്തിയത് നടപ്പാക്കാൻ മാൻപവർ അതോറിറ്റി. 2024 ലെ 3-ാം നമ്പർ പ്രമേയം പുറപ്പെടുവിച്ച് ഒരു മാസത്തിന് ശേഷം ജൂൺ ആദ്യം തീരുമാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിൽ അതോറിറ്റി പ്രവർത്തിക്കുന്നത് തുടരും.

തൊഴിൽ വിപണിയെ പുനഃക്രമീകരിക്കുന്നതിനും ജനസംഖ്യാ ഘടന നിയന്ത്രിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കവും. ഏപ്രിൽ 20ന് പുറപ്പെടുവിച്ച തീരുമാനത്തിൽ മാൻപവർ അതോറിറ്റിയുടെ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻ്റ് അംഗീകരിച്ച ആവശ്യകത വിലയിരുത്തലിനെ അടിസ്ഥാനമാക്കി തൊഴിലുടമകൾ വർക്ക് പെർമിറ്റ് നേടണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ അധിക ഫീസ് ഈടാക്കും. വർക്ക് പെർമിറ്റ് ഉപയോഗിച്ച് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ മൂന്ന് വർഷത്തിനുള്ളിൽ 300 ദിനാർ ഫീസ് ഈടാക്കി മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനും അനുമതിയുണ്ട്.

Related News