ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടിക; ഗൾഫ്, അറബ് രാജ്യങ്ങളിൽ കുവൈത്ത് സിറ്റി എട്ടാം സ്ഥാനത്ത്

  • 24/05/2024


കുവൈത്ത് സിറ്റി: ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ കുവൈത്ത് സിറ്റി ഗൾഫ്, അറബ് രാജ്യങ്ങളിൽ എട്ടാം സ്ഥാനം നേടി. ആ​ഗോള പട്ടികയിൽ 293-ാം സ്ഥാനമാണ് കുവൈത്ത് സിറ്റിക്ക് നേടാനായത്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ആണ് പട്ടിക പുറത്ത് വിട്ടത്. ന്യൂയോർക്ക് സിറ്റിയാണ് ആ​ഗോള തലത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ന​ഗരങ്ങളെ പട്ടികപ്പെടുത്തിയിട്ടുള്ളത്. 
സമ്പദ്‌വ്യവസ്ഥ (ജിഡിപി വലുപ്പം, വളർച്ച, സാമ്പത്തിക വൈവിധ്യം എന്നിവ ഉൾപ്പെടെ), മനുഷ്യ മൂലധനം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെയാണ് വിവിധ വിഭാ​ഗങ്ങൾ.

സാമ്പത്തിക വിഭാഗത്തിൽ ന്യൂയോർക്ക് മുന്നിലെത്തി.യത് മൊത്തത്തിലുള്ള ഉയർന്ന റാങ്കിംഗിനെ കാര്യമായി സ്വാധീനിച്ചു. 2024 ലെ മികച്ച അറബ് നഗരങ്ങളുടെ റാങ്കിംഗിൽ ആഗോളതലത്തിൽ 54-ാം സ്ഥാനത്തെത്തി അബുദാബിയാണ് ഏറ്റവും മുന്നിലുള്ളത്. ദുബായ്, ഷാർജ, അജ്മാൻ എന്നീ നഗരങ്ങൾ സംയുക്തമായി ആഗോളതലത്തിൽ 92-ാം സ്ഥാനത്തെത്തി. അറബ് നഗരങ്ങളിൽ റിയാദ് മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 118-ാം സ്ഥാനത്തുമെത്തി.

Related News