ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

  • 14/12/2021

കോട്ടയം: പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഇവര്‍ കുട്ടിയുമായി വീടുവിട്ടുപോയി. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. 
                           രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി വീട്ടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിജിയെ കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. വീടുവിട്ടിറങ്ങിയ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്.

Related News