ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ചി​പ്സ​ൻ ഏ​വി​യേ​ഷ​ന്; മാ​സം 80 ല​ക്ഷം വാ​ട​ക

  • 14/12/2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ചി​പ്സ​ൻ ഏ​വി​യേ​ഷ​ന്. പ്ര​തി​മാ​സം 80 ല​ക്ഷം രൂ​പ വാ​ട​ക​യ്ക്ക് 20 മ​ണി​ക്കൂ​ർ പ​റ​ക്കും.

അ​ധി​ക മ​ണി​ക്കൂ​റി​ന് 90,000 രൂ​പ വീ​തം ന​ൽ​ക​ണം. ആ​റ് സീ​റ്റു​ള്ള ഹെ​ലി​കോ​പ്റ്റ​റി​ന് മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

ക​ഴി​ഞ്ഞ ത​വ​ണ പ​വ​ൻ ഹ​ൻ​സി​ന് ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ടെ​ണ്ട​ർ ഇ​ല്ലാ​തെ ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. 1.5 കോ​ടി രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സ വാ​ട​ക. പ​വ‍​ൻ ഹ​ൻ​സു​മാ​യു​ള്ള ക​രാ‍​ർ ഏ​പ്രി​ലി​ല്‍ മൂ​ന്ന് വ​ർ​ഷം പൂ‍​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ​യാ​ണ് പു​തി​യ ക​രാ​ർ ന​ൽ​കി​യ​ത്.

2018-ലെ ​പ്ര​ള​യ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​വും എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹെ​ലി​കോ​പ്റ്റ‍​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ‍​ർ​ക്കാ​രി​ന് പോ​ലീ​സ് ശു​പാ​ർ​ശ ചെ​യ്ത​ത്.

Related News