ഭര്‍ത്താവ് കസേര കൊണ്ടും കല്ലു കൊണ്ടും അടിച്ചു; ക്രൂരമര്‍ദ്ദനത്തില്‍ യുവതി മരിച്ചു

  • 14/12/2021

അമ്പലപ്പുഴ: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു . പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. 

വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യോശുദാസ് സൗമ്യയെ കസേര കൊണ്ടും കല്ലു കൊണ്ടും മുഖത്ത് അടിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് മക്കളാണ് സൗമ്യ-യേശുദാസ് ദമ്പതികള്‍ക്കുള്ളത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സൗമ്യ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Related News