ഭര്‍ത്താവിനെ വെട്ടിക്കൊന്ന ഭാര്യ പിടിയില്‍

  • 14/12/2021

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി ആറുവയസുകാരനായ മകനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ പിടിയില്‍. പെരുങ്കാവ് പടനിലം മാത്യു എബ്രഹാ(സിജി-49)മിന്റെ ഭാര്യ റോസന്നയാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെ മണര്‍ക്കാട് പള്ളി പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. 
             ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടില്‍ വച്ചാണ് റോസന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്നത്. രാവിലെ വീട് പൂട്ടിയത് കണ്ട പ്രദേശവാസികള്‍ നടത്തിയ പരിശോധനയിൽ വീട്ടിനകത്ത് സിജിയുടെ മൃതദേഹം കണ്ടെത്തുകയും പൊലിസിനെ വിവരമറിയിക്കുകയുമായായിരുന്നു. തുടര്‍ന്ന് റോസന്നക്കായി അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടക്കിടെ വീട് വിട്ടുപോകുന്നത് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. 

Related News