പൊതുകടം കുത്തനെ കൂടി; ലക്ഷത്തിലെത്തി മലയാളിയുടെ ബാധ്യത

  • 15/12/2021

തിരുവനന്തപുരം: കേരളത്തിലെ ആളോഹരി പൊതുകടം 95,000 രൂപ. എട്ടുമാസത്തിനിടെ 40,000 രൂപയുടെ വര്‍ധനവാണുണ്ടായത്. സംസ്ഥാനത്തിന്റെ ആകെ പൊതുകടത്തിലും വന്‍ വര്‍ധനവ്  രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ പൊതുകടം 1,37,000 കോടി രൂപ വര്‍ധിച്ച് 3,31,000 കോടിയായി. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങളുള്ളത്. 
               ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പ്രതിമാസം 5770 കേടിരൂപയാണ് കടമെടുത്തതത്. ആകെ 28,850 കോടിരൂപയാണ് ഇക്കാലയളവില്‍ മാത്രം കടമെടുത്തത്. ഇതിന് പുറമേ 17500 കോടി രൂപ കടപത്രമിറക്കിയും സമാഹരിച്ചിട്ടുണ്ട്. നിലവിലെ കടമെടുപ്പ് കണക്കനുസരിച്ച് മലയാളികള്‍ ഓരോരുത്തര്‍ക്കും പൊതുകടം ഒരുലക്ഷം രൂപ കടന്നിട്ടുണ്ടാകും.

Related News