പ്രദീപിന്റെ കുടുംബത്തിന് ധനസഹായം; അഞ്ചുലക്ഷം രൂപ നല്‍കാന്‍ തീരുമാനം

  • 15/12/2021

തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്‍ഡ് ഓഫിസര്‍ എ. പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. 

ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നു ലക്ഷം രൂപ പ്രദീപിന്റെ അച്ഛനു ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു.

Related News