പിഞ്ചു കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

  • 15/12/2021

ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. എന്നാല്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല. 24-കാരിയായ ജയന്തിയാണ് മരിച്ചത്.  

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കൂറ്റാനശ്ശേരിയിലായിരുന്നു സംഭവം.വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ  ബഹളം കേട്ടാണ്  പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ്  ഓടിയെത്തിയത്.  രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കെട്ടിത്തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. 

ഇതിനിടെ കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ട് കൃത്രിമ ശ്വാസം നൽകി. പ്രാഥമിക ശുശ്രൂഷ നടത്തി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യയാണ് മരിച്ച ജയന്തി.   

Related News