തിരുവനന്തപുരത്ത് മക്കള്‍ക്ക് വിഷംനല്‍കിയ ശേഷം അമ്മ ജീവനൊടുക്കി

  • 16/12/2021

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍  മൂന്ന് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. വെള്ളുമണ്ണടി കുന്നുമ്മല്‍ സ്വദേശി ശ്രീജ(26)യാണ് ആത്മഹത്യ ചെയ്തത്. ടെക്‌സ്റ്റൈല്‍സ് ജീവനക്കാരിയാണ്. വിഷം ഉള്ളില്‍ച്ചെന്ന മൂന്ന് കുട്ടികളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രിയോടെയാണ്  ശ്രീജ ആത്മഹത്യ ചെയ്തത്. ഇതിന്റെ കാ രണം എന്താണെന്ന് വ്യക്തമല്ല. ഒന്‍പത്, ഏഴ്, മൂന്നര വയസ്സ് പ്രായമുള്ള കുട്ടികളാണ് ശ്രീജയ്ക്കുള്ളത്. ഭര്‍ത്താവ് ബിജു പൂണെയിലാണുള്ളത്.

Related News