കേരളത്തിൽ ഓ​ട്ടോ ടാ​ക്സി പ​ണി​മു​ട​ക്ക് മാ​റ്റി

  • 29/12/2021

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ടാ​ക്സി സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ
നാളെ നടത്താൻ തീരുമാനിച്ച പണിമുടക്ക് മാറ്റിവച്ചു. അതേസമയം പ​ണി​മു​ട​ക്കി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബി​.എം​.എ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേഷമാണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ച​ത്.

നി​ര​ക്ക് കൂ​ട്ടു​ക എ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് ച​ർ​ച്ച​യ്ക്ക് ശേ​ഷം ഗ​താ​ഗ​ത​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ജി​.പി​.എ​സ് ഒ​ഴി​വാ​ക്കു​ക, വാ​ഹ​നം പൊ​ളി​ക്ക​ൽ നി​യ​മ​ത്തി​ലെ കാ​ല​പ​രി​ധി 20 വ​ർ​ഷ​മാ​ക്കി നീ​ട്ടു​ക, ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

നി​ര​ക്ക് വ​ർ​ധ​ന എ​ന്ന പ്ര​ധാ​ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​ൻ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.ഒ​രു മാ​സ​ത്തി​ന​കം ക​മ്മി​റ്റി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ശേ​ഷം നി​ര​ക്ക് വ​ർ​ധ​ന തീ​രു​മാ​നി​ക്കും.

Related News