വിദ്യയ്ക്ക് താലിചാര്‍ത്തി നിധിന്‍; വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി

  • 29/12/2021

തൃശൂര്‍: തൃശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി ഇന്ന് വിവാഹിതയായി. പാറമേക്കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിദ്യയുടെ വിവാഹം നടന്നത്. പ്രതിസന്ധികളെ അതിജീവിച്ച വിദ്യയ്ക്ക് നിധിൻ വരണമാല്യം ചാര്‍ത്തി. 

ഡിസംബർ ആറിനായിരുന്നു തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വർണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിൻ. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് വിപിൻ ആത്മഹത്യ ചെയ്തത്. കടയിലിരുന്ന് ഏറെ നേരമായിട്ടും വിപിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related News