എട്ടുവയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; വയോധികന് അഞ്ച് വര്‍ഷം തടവ്

  • 29/12/2021

ആലപ്പുഴ:  ആലപ്പുഴയില്‍ എട്ടുവയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ തൈപറമ്പിൽ വീട്ടിൽ ബാബു എന്നു വിളിക്കുന്ന ജോൺ (63) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

തന്റെ ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു.  കുട്ടിയോട് പലതവണ പ്രതി ലൈംഗിക അതിക്രമം നടത്തിയതായാണ് പ്രോസിക്യൂഷൻ കേസ്. തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി ഉത്തരവായി. തുക ഒടുക്കാത്ത പക്ഷം ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 

Related News