പൊലീസുകാരന്‍റെ വീട് ആക്രമിച്ച് 'മിന്നല്‍ മുരളി(ഒറിജിനല്‍)'; ജനലും കതകും തകര്‍ത്തു, വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം

  • 02/01/2022

കുമരകം: പുതുവര്‍ഷത്തലേന്ന് ചെപ്പന്നൂർക്കരി ഭാഗത്തെ ആളില്ലാത്ത വീടിനു നേരെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. അക്രമികള്‍ വീടിന്റെ ഭിത്തിയിൽ മിന്നൽ മുരളി(ഒറിജിനല്‍)എന്ന് എഴുതിയിട്ടുമുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരിലാണ് നിലവില്‍ താമസിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന ഈ വീട്ടിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്.

വീടിന്റെ ജനൽച്ചില്ലുകളും കതകും അടിച്ചുതകർത്തു. വാതില്‍ക്കല്‍ മല വിസർജനം നടത്തുകയും ശുചിമുറി അടിച്ചു തകർക്കുകയും ചെയ്തു. വീടിന്റെ വാതിൽ  സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടുമുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുർന്നാണ് ഷാജി വിവരം അറിയുന്നത്. 

പുതുവർഷത്തലേന്ന് ഈ  ഭാഗത്ത് പട്രോളിങ് നടത്തിയപ്പോൾ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പർ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു ഉണ്ടായിരുന്ന ബൈക്കുകളുടെ വിവരങ്ങൾ വെച്ച് പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുമരകം പൊലീസ്.

Related News