നിലത്തുകൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല, കേരളത്തിന് അനുയോജ്യം ആകാശപ്പാത: ഇ ശ്രീധരൻ

  • 06/01/2022

തിരുവനന്തപുരം: സിൽവർ ലൈനിൽ മുഖ്യമന്ത്രിക്ക് എതിരെ വിമർശനവുമായി ഇ ശ്രീധരൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് ശ്രീധരൻ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല.പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണെന്നും ശ്രീധരൻ പറഞ്ഞു.

നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേരളത്തിന് അനുയോജ്യം ആകാശപ്പാതയെന്നും ഇ ശ്രീധരൻ പറഞ്ഞു. കേന്ദ്രം സിൽവർ ലൈനിന് അനുമതി നൽകുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേ പദ്ധതി കേന്ദ്രത്തിൻറെ അനുമതിയില്ലാതെ നടപ്പാക്കാനാവില്ല. 

സിപിഎമ്മിൽ പലർക്കും പദ്ധതിയോട് എതിർപ്പുണ്ട്. തൻറെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. നാടിന് ആവശ്യമുള്ള പദ്ധതിയെങ്കിൽ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരൻ പറഞ്ഞു. 

Related News