കൊവിഡ് മൂന്നാം തരംഗം; അടിയന്തര മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐഎംഎ

  • 11/01/2022

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം സാധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വകഭേദമായ ഒമിക്രോൺ, കൊവിഡ് മൂന്നാം തരംഗമായി  സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗ ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുമാവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യേണ്ട സമയമാണിത്. എങ്കിൽ മാത്രമേ ഫലപ്രദമായ രീതിയിൽ രോഗനിയന്ത്രണം സാധ്യമാക്കാൻ കഴിയുകയുള്ളൂ എന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കുറവ് എത്രയും വേഗം പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാൽ വളരെ വേഗം ധാരാളം ആളുകൾ കൊവിഡ് ബാധിതരാകാൻ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടും.

കൂടുതൽ ആളുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ കൊവിഡ് ബാധിതരാകുമെന്നതിനാൽ തന്നെ കൊവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കുന്നതിനെ പറ്റി ഗൗരവമായി സർക്കാർ ആലോ

Related News