മദ്യലഹരിയിൽ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; സൈനികനായ മകന്‍ അറസ്റ്റില്‍

  • 12/01/2022

ആലപ്പുഴ: മദ്യലഹരിയിൽ വയോധികയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം. ഹരിപ്പാട് മുട്ടത്താണ് സംഭവം ഉണ്ടായത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയമകൻ ആലക്കോട്ടിൽ സുബോധി(37)നെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് പിന്നാലെ പോയ പൊലീസ് ഉച്ചയോടെ സൈനികനെ കസ്റ്റഡിയിലെടുത്തു. അമ്മയെ ഇയാൾ പതിവായി മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

 മർദ്ദിക്കുന്ന ദൃശ്യങ്ങൾ സഹോദരൻ പകർത്തുകയും ഫേസ്ബുക്കിൽ ഇടുകയും ഒരു മണിക്കൂറിന് ശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി സുബോധിനെ റിമാൻഡ് ചെയ്തു. 

Related News