കുവൈത്തിൽ കോളറ പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം

  • 21/10/2022

കുവൈത്ത് സിറ്റി: കോളറയെ നേരിടുന്നതിനുള്ള എല്ലാ സജ്ജീരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലെബനനിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ആകട്ടെ, കോളറയെ നേരിടുന്നതിനും ഏതെങ്കിലും രോഗബാധിത കേസുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. രാജ്യത്ത് രോഗം പടരുന്നത് തടയുന്നതിനായി ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ജല, മലിനജല ശൃംഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ കുവൈത്തിലുണ്ടെന്ന് മന്ത്രാലയത്തിലെ ബന്ധപ്പെട്ട  വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ മുത്വാ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News