തൊഴിലുടമകളിൽനിന്നും ഗാർഹിക തൊളിലാളികളെ കടത്തുന്ന ടാക്സി ഡ്രൈവര്‍ അറസ്റ്റിൽ

  • 14/09/2023




കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരു ഈജിപ്ഷ്യൻ ടാക്സി ഡ്രൈവര്‍ അറസ്റ്റിൽ. സ്ത്രീ തൊഴിലാളികൾ തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെ അധികൃതര്‍ നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. അബു ഫ്തൈറ മേഖലയിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ രഹസ്യമായി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ജലീബ് അല്‍ ഷുവൈഖിലെ അപ്പാര്‍ട്ട്മെന്‍റുകളില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ മൂന്ന് സ്ത്രീ തൊഴിലാളികളെ അവിടെ പാർപ്പിച്ചിരുന്നതായി കണ്ടെത്തി.പ്രത്യേക അന്വേഷണത്തിൽ ഫർവാനിയ ഗവർണറേറ്റിൽ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് നടത്തിയിരുന്ന ഒരു ഏഷ്യൻ സ്വദേശിയും അറസ്റ്റിലായി.

Related News