മൊണാലിസ പെയിൻ്റിങ്ങിന് മുകളില്‍ സൂപ്പൊഴിച്ച്‌ ആക്രമണം; ബുള്ളറ്റ്പ്രൂഫ് ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല

  • 28/01/2024

ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിൻ്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളില്‍ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല. പാരീസിലെ ലൂവർ മൂസിയത്തിലാണ് ചിത്രം ഉള്ളത്.

ഈ ചിത്രത്തിന് നേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്. 

Related News