വ്യാജ പാസ്‌പോർട്ടുള്ള പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു; അന്യോഷണം ആരംഭിച്ചു

  • 01/07/2024


കുവൈത്ത് സിറ്റി: ദിവസങ്ങൾക്ക് മുമ്പ് ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും തുടർന്ന് ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്ത അജ്ഞാത പൗരനെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അധികൃതർ. ആശുപത്രിയുടെ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റ് മറികടന്ന് മരിച്ചയാൾഇയാൾ നേരിട്ട് അകത്തേക്ക് വന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൂടുതൽ അന്വേഷണത്തിൽ വ്യക്തി ആശുപത്രിയിൽ പ്രവേശിക്കുന്നതിനായി മറ്റൊരാളുടെ പാസ്‌പോർട്ട് ഉപയോഗിച്ചതായി കണ്ടെത്തി.

മരിച്ചയാൾ ഉപയോഗിച്ച പാസ്‌പോർട്ടിൻ്റെ ഉടമയെ അന്വേഷണത്തിനായി വിളിപ്പിക്കുകയും വ്യാജരേഖ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു. മരിച്ചയാൾ ഒന്നുകിൽ റെസിഡൻസി നിയമ ലംഘകനോ അല്ലെങ്കിൽ വിസിറ്റ് വിസയിൽ കുവൈത്തിൽ വന്നയാളാണോ എന്നാണ് സംശയിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് മരണം സംഭവിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വിരലടയാള വിശകലനത്തിലൂടെ വ്യക്തിയെ തിരിച്ചറിയാൻ ഫോറൻസിക് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

Related News