ജഹ്‌റയിൽ വാട്ടർ പമ്പിനുള്ളിലെ വഴക്കിനെത്തുടർന്ന് മൂന്ന് പ്രവാസികൾക്കെതിരെ കേസ്

  • 01/07/2024


കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ വാട്ടർ പമ്പിനുള്ളിലെ വഴക്കിനെത്തുടർന്ന് മൂന്ന് പ്രവാസികൾക്കെതിരെ ജഹ്‌റ പോലീസ് കേസെടുത്തു. കൊലപാതകശ്രമം എന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഒരു പട്രോളിംഗ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് ടാങ്കർ ഡ്രൈവർമാരും ഒരു ആട്ടിടയനും തമ്മിലുള്ള വഴക്കാണ് പ്രദേശത്ത് നടന്നതെന്ന് പട്രോളിം​ഗ് സംഘം മനസിലാക്കി. വഴക്കിൽ ഉൾപ്പെട്ട വ്യക്തികളെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ പ്രവാസികളിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് ഡ്രൈവർമാർ തന്നോട് വഴക്കിട്ടെന്നാണ് ഇടയൻ അവകാശപ്പെടുന്നത്. എന്നാൽ ഡ്രൈവർമാരിൽ ഒരാൾ ഇത് നിഷേധിച്ചു. യഥാർത്ഥത്തിൽ ആട്ടിടയനും ആശുപത്രിയിൽ എത്തിച്ച അവൻ്റെ നാട്ടുകാരനും തമ്മിലാണ് വഴക്കുണ്ടായതെന്നാണ് ഡ്രൈവർമാർ പറയുന്നത്.

Related News