അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; ലൈസൻസ് റദ്ദാക്കി, മുന്നറിയിപ്പെന്ന് കോടതി

  • 01/07/2024

 


കുവൈത്ത് സിറ്റി: അശ്രദ്ധവും അമിതവേഗതയിലും വാഹനമോടിച്ച് ​ഗുരുതരമായ അപകടമുണ്ടാക്കിയ കുവൈത്തി പൗരന് രണ്ട് മാസം തടവിന് ശിക്ഷിച്ച് ട്രാഫിക് കോടതി. ഒരു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും ട്രാഫിക് കോടതി ജഡ്ജി റാഷിദ് അൽ തൗഹിദ് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. സമാനമായ പെരുമാറ്റത്തിൽ ഏർപ്പെട്ടേക്കാവുന്ന മറ്റുള്ളവർക്ക് ഈ വിധി ഒരു മുന്നറിയിപ്പ് ആണെന്നും ​ഗുരുതരമായ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് ജുഡീഷ്വറിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News