പ്രവാസികളുടെ പണമയക്കൽ; അറബ് ലോകത്ത് മൂന്നാം സ്ഥാനത്ത് കുവൈത്ത്

  • 01/07/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലേക്കുള്ള പണമയക്കലിന്റെ അളവിൽ അറബ് ലോകത്ത് മൂന്നാം സ്ഥാനവും ആഗോളതലത്തിൽ പത്താം സ്ഥാനവും നേടി കുവൈത്ത്. ലോകബാങ്കിൻ്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ബ്രീഫ് പ്രകാരമാണ് ഈ കണക്കുകൾ. കുവൈത്തിലെ പ്രവാസികൾ ഏകദേശം 12.7 ബില്യൺ ഡോളർ ആണ് അവരുടെ സ്വന്തം രാജ്യത്തേക്ക് 2023ൽ അയച്ചത്. ഏകദേശം 38.5 ബില്യൺ ഡോളർ പണമയച്ചുകൊണ്ട് യുഎഇ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തി. 

ആ​ഗോള തലത്തിലും ഒന്നാം സ്ഥാനം യുഎഇക്ക് തന്നെയാണ്. ഏകദേശം 38.4 ബില്യൺ ഡോളർ പണമയക്കുന്ന സൗദി അറേബ്യ ആഗോളതലത്തിലും അറബ് ലോകത്തും രണ്ടാം സ്ഥാനത്തുണ്ട്. 11.8 ബില്യൺ ഡോളറിൻ്റെ പണമയക്കലുമായി ഖത്തർ അറബ് ലോകത്ത് നാലാം സ്ഥാനത്താണ്. ബഹ്‌റൈൻ 2.7 ബില്യൺ ഡോളറുമായി തൊട്ട് പിന്നിലുമുണ്ട്. ആഗോളതലത്തിൽ, അന്താരാഷ്‌ട്ര പണമയയ്‌ക്കുന്നതിൽ യുഎസ് മുന്നിലെത്തി. 2023ൽ മൊത്തം 85.8 ബില്യൺ ഡോളറാണ് പുറത്തേക്ക് ഒഴുകിയത്.

Related News