കാർ കഴുകാത്തതിന് പ്രവാസിക്ക് മര്‍ദ്ദനം; ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് ഏഴ് വർഷം തടവ് ശിക്ഷ

  • 01/07/2024


കുവൈത്ത് സിറ്റി: ഒരു പ്രവാസിയെ ആക്രമിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ കാസേഷൻ കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. ബംഗ്ലാദേശി പൗരനെയാണ് ഉദ്യോഗസ്ഥൻ മര്‍ദ്ദിച്ചത്. തന്‍റെ കാര്‍ കഴുകാത്തതിനായിരുന്നു മർദ്ദനം. ആക്രമണത്തില്‍ ബംഗ്ലാദേശി പൗരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിൻ്റെ മൊത്തം ശേഷിയുടെ 50 ശതമാനം നഷ്ടപ്പെട്ട നിലയിൽ കടുത്ത മര്‍ദ്ദനമാണ് ഉണ്ടായത്. ക്രിമിനൽ കോടതി ഉദ്യോഗസ്ഥനെ 10 വർഷം തടവിനാണ് ശിക്ഷിച്ചത്. 

അപ്പീലിനിടെ പ്രതി കുറ്റം നിഷേധിച്ചു. മതിയായ അന്വേഷണമില്ലെന്നും പ്രവാസി സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയെന്നും മുൻകൂട്ടിയുണ്ടായിരുന്ന പരിക്ക് കാരണം സ്വയം വീണുപോയതാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. ശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍, തെളിവുകൾ കൃത്യവും സ്ഥിരതയുള്ളതും സാക്ഷി മൊഴികൾ ഉൾപ്പെടെ വിശ്വസനീയവുമാണെന്ന് അപ്പീൽ കോടതി കണ്ടെത്തി. തുടര്‍ന്നാണ് ഏഴ് വര്‍ഷം തടവിന് ഉത്തരവിട്ടത്.

Related News