വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന 77 റെസിഡൻസി നിയമ ലംഘകരെ പിടികൂടി, 22 മുതൽ 30 വര്ഷം വരെ വിസിറ്റ് വിസയിൽ വന്ന് മടങ്ങാത്തവർ

  • 01/07/2024


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന 77 റെസിഡൻസി നിയമ ലംഘകരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കൂടാതെ 13 വിസിറ്റ് വിസ നിയമലംഘകരെ കൂടെ വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർ ചെയ്യുന്നുണ്ട്. നിയമലംഘകരിൽ 49 ഈജിപ്ഷ്യൻ പൗരന്മാരും 12 സിറിയൻ പൗരന്മാരും ആറ് ജോർദാൻ പൗരന്മാരും ടുണീഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 3 പേർ വീതവും ഉൾപ്പെടുന്നു. സോമാലിയ, എറിത്രിയ എന്നിവിടങ്ങളിൽ നിന്ന് 2 നിയമലംഘകർ വീതവും തുർക്കി, ഫിലിപ്പീൻസ്, ഇറാഖ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ജപ്പാൻ, ഇറാൻ, കാനഡ, നോർവേ, ബെനിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. സന്ദർശക വിസ ലംഘിക്കുന്ന 13 പേരിൽ 12 പേരും 16 മുതൽ 25 വർഷം വരെ ലംഘനം നടത്തിയവരാണ്.

Related News