കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി

  • 02/07/2024


കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നത് ആശങ്കയാകുന്നു. എപ്പോൾ വേണമെങ്കിലും ഈ നായ്ക്കളുടെ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ പൗരന്മാർ പേടിയോടെയാണ് പുറത്തിറങ്ങഉന്നത്. കുട്ടികളുടെ ജീവൻ പോലും ആപത്തിലാക്കുന്ന തരത്തിലാണ് ഈ പ്രശ്നം സങ്കീർണമായിട്ടുള്ളത്. ക്യാമ്പുകൾ നടക്കുന്ന കാലയളവിൽ പ്രതിമാസം 1,500 പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും മറ്റ് കാലഘട്ടങ്ങളിൽ അവ കുറവാണെന്ന് അ​ഗ്രികൾച്ചർ അഫയേഴ്സ് അതോറിറ്റി പറയുന്നു. 

ഈ പ്രതിസന്ധി ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവരെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ പാർപ്പിട പ്രദേശങ്ങളിൽ നിന്ന് അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുക എന്നത് മാത്രമാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും പ്രത്യേകിച്ച് റെസിഡൻസി മേഖലകളിലും രാജ്യത്തിൻ്റെ മറ്റെല്ലാ മേഖലകളിലും അവയുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ ബാദൽ പറഞ്ഞു.

Related News