കുട്ടിയെ ചൂഷണം ചെയ്യുന്ന വീഡിയോ പുറത്ത്; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

  • 02/07/2024

 


കുവൈത്ത് സിറ്റി: കുട്ടിയെ ചൂഷണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സാമൂഹിക, കുടുംബ-ശിശുകാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. മത്തൽ അൽ ഹുവൈല. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് പബ്ലിക്ക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പത്ത് വയസിന് മുകളിൽ പ്രായമില്ലാത്ത ഒരു കുട്ടിയെ കയറുകൊണ്ട് ശരീരവുമായി ബന്ധിച്ച് വാഹനം വലിക്കാൻ നിർബന്ധിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന കുട്ടിയുടെ അവസ്ഥയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച അൽ ഹുവൈല, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിനും നിർദ്ദേശം നൽകി. അക്രമത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള കൗൺസിലിൻ്റെ ഉത്തരവാദിത്തം അവർ വ്യക്തമാക്കി. നിയമം അനുസരിച്ച് ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും ഡോ. മത്തൽ അൽ ഹുവൈല പറഞ്ഞു.

Related News