മംഗഫ് തീപിടിത്തം: രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ശുപാർശ

  • 02/07/2024


കുവൈത്ത് സിറ്റി: അൽ അഹമ്മദി മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസിനോട് അഭ്യർത്ഥിച്ച് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ. അൽ മംഗഫ് തീപിടുത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിതല തീരുമാനമനുസരിച്ച് രൂപീകരിച്ച നിഷ്പക്ഷ സമിതിയുടെ ശുപാർശയെ തുടർന്നാണ് ഈ തീരുമാനം. കൗൺസിലർ അബ്ദുൾ ഹമീദ് അൽ മറ്റാർ ആണ് കമ്മിറ്റിക്ക് നേതൃത്വം നൽകിയത്.

രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും അവരുടെ മൊഴികൾ കേട്ട്, അവർ നൽകിയ രേഖകൾ പരിശോധിച്ച ശേഷം സസ്പെൻഷൻ തുടരേണ്ട ആവശ്യമില്ലെന്ന് കമ്മിറ്റി തീരുമാനിച്ചുവെന്നാണ് അൽ മറ്റാർ മന്ത്രി അൽ മഷാന് നൽകിയ കത്തിൽ പറയുന്നത്. നിലവിലെ ഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെ സ്വാധീനിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് സമിതി വിലയിരത്തുകയും ചെയ്തു. മറ്റ് കാരണങ്ങളില്ലെങ്കിൽ അവരുടെ സസ്‌പെൻഷൻ നീക്കാൻ കമ്മിറ്റി മന്ത്രിയോട് ശുപാർശ ചെയ്യുകയായിരുന്നു.

Related News